Skip to main content
Kozhikode

Drought

പ്രളയത്തില്‍ നിന്ന് കരകയറിയ കേരളം ഇനി നേരടാന്‍ പോകുന്ന അടുത്ത പ്രതിസന്ധി വരള്‍ച്ചയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് കോഴിക്കോട് പറഞ്ഞു. ഞെട്ടിപ്പിക്കുന്ന തരത്തില്‍ പുഴകളിലെയും കിണറുകളിലെയും വെള്ളം താഴുകയാണ്. കടുത്ത വരള്‍ച്ചയിലേയ്ക്കാണ് സംസ്ഥാനം നീങ്ങുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തം. ഇക്കാര്യത്തില്‍ വിശദമായ പഠനം ആവശ്യമാണ എന്നും മന്ത്രി പറഞ്ഞു.

 

ഇപ്പോള്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം 1924 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് സമാനമാണ്. അന്ന് വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളാണ് വീണ്ടും മുങ്ങിപ്പോയത്. ഇത് മനസിലാക്കിയുള്ള മാറ്റങ്ങള്‍ നിര്‍മാണങ്ങളിലടക്കം ഉണ്ടാകണം. കാലാവസ്ഥാ വ്യതിയാനം, പുഴ മലിനീകരണം, ഖനനം തുടങ്ങിയ വിഷയങ്ങള്‍ മാത്രമല്ല കേരളത്തെ വെള്ളത്തില്‍ മുക്കിയത്. അതുകൊണ്ടു തന്നെ ശാസ്ത്രീയ പഠനത്തിലൂടെ ഇതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ സിഡബ്ല്യുആര്‍ഡിഎമ്മിന് മന്ത്രി നിര്‍ദേശം നല്‍കി.