Skip to main content
kollam

 ganesh-kumar

കാറിനു സൈഡ് കൊടുത്തില്ലെന്ന പേരില്‍ അമ്മയുടെ മുന്നില്‍ വച്ചു യുവാവിനെ മര്‍ദ്ദിച്ച കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ ഒത്തുതീര്‍പ്പിന് ശ്രമം. ഗണേഷിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ള ഇടപെട്ടാണ് ചില സമുദായ നേതാക്കള്‍ വഴി ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നത്. ഇക്കാര്യം പരാതിക്കാരനായ അനന്തകൃഷ്ണന്റെ അച്ഛന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അനന്തകൃഷ്ണന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഒത്തുതീര്‍പ്പ് നീക്കം. ഗണേഷ് ഒന്നുകില്‍ പരസ്യമായി മാപ്പു പറയണം അല്ലെങ്കില്‍ മാപ്പ് എഴുതി നല്‍കണമെന്നാണ് അനന്തകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യം.