ആര്. ബാലകൃഷ്ണപിള്ളക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്
കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്. ബാലകൃഷ്ണപിള്ളയ്ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. ജൂലൈ 30-നു പത്തനാപുരത്ത് ഒരു എന്‍.എസ്.എസ് കരയോഗം പരിപാടിയില്‍ പിള്ള മുസ്ലിം, കൃസ്ത്യന്‍ സമുദായങ്ങളെ അപഹസിച്ച് ‘വര്‍ഗ്ഗീയ’ പ്രസംഗം നടത്തിയതായാണ് ആരോപണം.