Skip to main content

കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. ജൂലൈ 30-നു പത്തനാപുരത്ത് ഒരു എന്‍.എസ്.എസ് കരയോഗം പരിപാടിയില്‍ പിള്ള മുസ്ലിം, കൃസ്ത്യന്‍ സമുദായങ്ങളെ അപഹസിച്ച് ‘വര്‍ഗ്ഗീയ’ പ്രസംഗം നടത്തിയതായാണ് ആരോപണം.

 

വിവിധ സമുദായങ്ങള്‍ക്കിടയില ശത്രുത വളര്‍ത്തുന്നതിനും മതസൗഹാര്‍ദം തകര്‍ക്കുന്നതിനും എതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ) വകുപ്പ് പ്രകാരമായിരിക്കും കേസ്. മൂന്ന്‍ വര്ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്. സംഭവത്തില്‍ പുനലൂര്‍ ഡിവൈ.എസ്.പി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡി.ജി.പിയ്ക്ക് കൈമാറിയിരുന്നു.

 

ന്യൂനപക്ഷ സമുദായങ്ങളെ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്ന്‍ അടര്‍ത്തിമാറ്റി വളച്ചൊടിക്കുകയാണെന്നുമാണ് പിള്ളയുടെ പ്രതികരണം.

 

1986-ല്‍ കുപ്രസിദ്ധമായ പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ പേരില്‍ പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം കേന്ദ്ര തന്നില്ലെങ്കില്‍ കേരളം ഇന്ത്യയില്‍ നിന്ന്‍ വിട്ടുപോകണമെന്നായിരുന്നു അന്ന്‍ പിള്ള പ്രസംഗിച്ചത്.

 

2011-ല്‍ ഇടമലയാര്‍ അഴിമതി കേസില്‍ പിള്ള ഒരു വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. 

Tags