Skip to main content
Ad Image
Islamabad

Malala Yousafzai

താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെ 1.30ഓടെയാണ് മലാലയും മാതാപിതാക്കളും റാവല്‍പിണ്ടി ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

 

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് താലീബാന്റെ ആക്രമണം നേരിട്ടതിന് ശേഷം ഇതാദ്യമായാണ് മലാല തന്റെ ജന്മ നാട്ടില്‍ തിരിച്ചെത്തുന്നത്. 2012ലാണ് മലാലക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.

 

നാലു ദിവസത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തില്‍ മലാല പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍, സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നാട്ടിലെത്തിയിരിക്കുന്ന മലാലക്ക് കടുത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

 

 

 

Tags
Ad Image