Skip to main content

john jacob, sreedhakrishnan

സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ '21 ഡയമണ്ട്‌സ്' ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. കൊലപാതകാധിഷ്ഠിതമല്ലാത്ത ആദ്യ മലയാള ക്രൈം ചലച്ചിത്രമെന്ന സവിശേഷതയുമായാണ് ചിത്രമെത്തുന്നത്.

 

പത്തുകോടി വില വരുന്ന ഡയമണ്ട്‌സ് ഒരു ബാങ്കിന്റെ ശാഖയില്‍ നിന്നും റീജിയണല്‍ ഓഫീസിലേക്ക് കൊണ്ടുപോകുന്ന വഴി നഷ്ടപ്പെടുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

 

ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് മാത്യു ജോര്‍ജാണ്.ജോണ്‍ ജേക്കബ്ബ്, ശ്രീധാകൃഷ്ണന്‍, ശരണ്‍, ഷാജു ശ്രീധര്‍, ദിനേശ് പണിക്കര്‍, രാജേഷ് ശര്‍മ്മ, അനീഷ് ബാബു, മജീദ്, മുന്‍ഷി ദിലീപ്, മുരളീ മോഹന്‍, പൂജപ്പുര രാധാകൃഷ്ണന്‍, സനല്‍കുമാര്‍, ആറ്റുകാല്‍ തമ്പി, മന്‍ജിത്, ജയന്‍ അമ്പൂരി, ശ്രീധരന്‍ നമ്പൂതിരി, റോസ്‌ലിന്‍, അയിന, ബേബി അല്‍ഫിയ എന്‍. കരീം എന്നിവരാണ് ചിത്രത്തിലെ പ്രാധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

 

ബാനര്‍, നിര്‍മ്മാണം-പ്യുവര്‍വൈറ്റ് വീക്കെന്റ് സ്റ്റുഡിയോസ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-മാത്യു ജോര്‍ജ്, ഛായാഗ്രഹണം-പ്രിജിത്ത്, എഡിറ്റിംഗ്-സോബിന്‍ കെ.സോമന്‍, കല-സജീവ് നായര്‍, വസ്ത്രാലങ്കാരം-തമ്പി ആര്യനാട്, ചമയം-സുധി സുരേന്ദ്രന്‍, ആക്ഷന്‍-അഷ്‌റഫ് ഗുരുക്കള്‍, സല്‍മാന്‍ ഗുരുക്കള്‍, പ്രൊ: കണ്‍ട്രോളര്‍-ഷാജി കൊല്ലം, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, പശ്ചാത്തലസംഗീതം-വിവേക്.വി.കെ., സഹസംവിധാനം-സജീവ് സുകുമാരന്‍, സംവിധാന സഹാ#യികള്‍-അനൂപ്, കണ്ണന്‍, യൂണിറ്റ്-കാര്‍ത്തിക ഫിലിംസ്, നിശ്ചല ചിത്രങ്ങള്‍-ബൈജു രാമപുരം, ഡിസൈന്‍സ്-പ്രമേഷ് പ്രഭാകര്‍, ലൊക്കേഷന്‍സ്-തെന്മല, കുളത്തുപ്പുഴ, വിതരണം-പ്യുവര്‍വൈറ്റ് വീക്കെന്റ് സ്റ്റുഡിയോസ്.