Skip to main content
New york

trump  

ഭീകരതയെ അനുകൂലിക്കുന്ന പാക്കിസ്ഥാന്റെ നിലപാട് മാറ്റിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. പാക്കിസ്ഥാന്‍ നിലപാട് മാറ്റിയില്ലെങ്കില്‍ പാഠം പഠിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുന്നറിയിപ്പെന്ന നിലയില്‍ അമേരിക്കന്‍ ഭരണകൂടത്തിലെ രണ്ട് ഉന്നതരെ തന്റെ സന്ദേശവുമായി ഈ മാസം പാക്കിസ്ഥാനിലേക്ക് അയക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്.
 

 

യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരായിരിക്കും പാകിസ്ഥാന്‍ സന്ദര്‍ശിക്കുക എന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനെയും ഇന്ത്യയെയും നിരന്തരം ആക്രമിക്കുന്ന ഭീകരര്‍ക്ക് പാകിസ്ഥാന്‍ താവളമൊരുക്കുകയാണെന്നും ഇരുമേഖലയ്ക്കും ഇവര്‍ വലിയ ഭീഷണിയാണെന്നും യു.എസ് ആരോപിക്കുന്നുണ്ട്.
 

 

പാക്ക് പ്രധാനമന്ത്രി, സൈനിക മേധാവി തുടങ്ങിയവരുമായി റെക്‌സ് ടില്ലേഴ്‌സണും ജിം മാറ്റിസും കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. ഇതിനുശേഷവും ഭീകരതയെ അനുകൂലിക്കുന്ന തരത്തിലാണ് പാകിസ്ഥാന്റെ പോക്കെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും യു.എസ് നല്‍കും. ഭീകരതാശൈലിയില്‍ പാകിസ്ഥാന്‍ ഇനിയും മാറ്റം വരുത്തുന്നില്ലെങ്കില്‍ വേണ്ടതെന്താണോ അതു ചെയ്യും എന്ന് കഴിഞ്ഞ ദിവസം ജിം മാറ്റിസ് പറഞ്ഞിരുന്നു.