Skip to main content
Washington

north korea

ഉത്തരകൊറിയയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കി. ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള
ആണവ പരീക്ഷണങ്ങളുടെയും മിസൈല്‍ പരീക്ഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയത്.

 

ക്രൂഡ് ഓയില്‍ ഇറക്കുമതിക്കും ടെക്‌സ്‌റ്റൈല്‍ കയറ്റുമതിക്കും യു.എന്‍ രക്ഷാ സമിതി ഉപരോധം ഏര്‍പ്പെടുത്തി. ഉത്തരകൊറിയയില്‍ നിന്നുള്ളവര്‍ക്ക് പുതുതായിതൊഴില്‍ നല്‍കരുതെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.

 

ഇതുവരെ ഉത്തരകൊറിയക്കെതിരെ സ്വീകരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കര്‍ശനമായ നടപടിയാണിതെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞു. എന്നാല്‍ ഇതിന് പൂര്‍ണ്ണതോതിലുള്ള ഫലം ഉണ്ടാകണമെങ്കില്‍ എല്ലാ രാജ്യങ്ങളും പ്രമേയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറാവണമെന്നും അവര്‍ പറഞ്ഞു.

Tags