Skip to main content
kolkata

Rupa Ganguly  Mamata Banerjee

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ പിന്തുണയില്ലാത്ത സ്ത്രീകള്‍  ബലാത്സംഗത്തിരിരയാവുമെന്ന വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി വനിതാ നേതാവ് രൂപ ഗാംഗുലിക്കെതിരെ കേസെടുത്തു. പാശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും  തൃണമൂല്‍ കോണ്‍ഗ്രസിനെയും പിന്തുണക്കുന്നവര്‍ക്ക് അവരുടെ സഹോദരിയെയോ ഭാര്യയെയോ അങ്ങോട്ടേക്കയക്കാന്‍ ധൈര്യമുണ്ടോ ?അവര്‍15വസത്തിനുള്ളില്‍ തിരിച്ചുവരികയാണെങ്കില്‍ എന്നോട് പറയൂ
 എന്നാതായിരുന്നു രൂപ ഗാംഗുലി നടത്തിയ പരാമര്‍ശം.

 

പ്രസ്താവനക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് രൂപക്കെതിരെ കേസെടതിരിക്കുന്നത്. ഒരു വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുമ്പോഴായിരുന്നു രൂപ ഗാംഗുലി ഈ പരാമര്‍ശം നടത്തിയത്‌.