പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പോലീസ് പരിശീലന അക്കാദമിയ്ക്ക് നേരെ ഭീകരാക്രമണം. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ചുരുങ്ങിയത് 60 കേഡറ്റുകളും മൂന്ന്‍ അക്രമികളും കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വിഘടനവാദ പ്രസ്ഥാനങ്ങള്‍ സക്രിയമായ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലാണ് ആക്രമണമുണ്ടായത്. രാത്രി 11 മണി കഴിഞ്ഞായിരുന്നു ആക്രമണം. സുരക്ഷാ സൈനികര്‍ നടത്തിയ പ്രതിരോധത്തിലൂടെ ഒട്ടേറെ കേഡറ്റുകളെ രക്ഷിക്കാന്‍ കഴിഞ്ഞു. ആക്രമണം നടക്കുമ്പോള്‍ ഏകദേശം 700 കേഡറ്റുകള്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു.
പാകിസ്ഥാനി താലിബാനുമായി ബന്ധപ്പെട്ട ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു.