Skip to main content

കശ്മീരിലെ കുപ്വാര ജില്ലയില്‍ രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിനു നേരെ ആക്രമണം നടത്തിയ മൂന്ന്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ 5.10-നാണ് ലാന്‍ഗേറ്റിലുള്ള താവളം ആക്രമിക്കപ്പെട്ടത്.

 

നിയന്ത്രണരേഖയില്‍ തീവ്രവാദ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് സൈനിക താവളം ആക്രമിക്കപ്പെടുന്നത്. തിങ്കളാഴ്ച ബാരാമുള്ളയിലെ ബി.എസ്.എഫ്-കരസേനാ ക്യാമ്പുകള്‍ ഭീകരവാദികള്‍ ആക്രമിച്ചിരുന്നു. ഇവിടെ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.