പാകിസ്ഥാനെതിരെയുള്ള അന്താരാഷ്ട്ര വേദികളിലെ പരോക്ഷ വിമര്‍ശനം തുടര്‍ന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനാലാമത് ആസിയാന്‍ ഇന്ത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ വര്‍ധിച്ചുവരുന്ന 'തീവ്രവാദ കയറ്റുമതി' മേഖല നേരിടുന്ന പൊതുവായ സുരക്ഷാ ഭീഷണിയാണെന്ന് മോദി പറഞ്ഞു. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം വഴി വളരുന്ന മൗലികവാദവും തീവ്രവാദ അക്രമവും സുരക്ഷാ ഭീഷണിയായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്ത് തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയന്റെ വാര്‍ഷിക സമ്മേളനം ലാവോസില്‍ നടക്കുന്നതിന് അനുബന്ധമായാണ് ആസിയാന്‍ ഇന്ത്യ ഉച്ചകോടിയും നടക്കുന്നത്. ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ കേന്ദ്രമാണ് ആസിയാനെന്നു മോദി ആവര്‍ത്തിച്ചു.
തിങ്കളാഴ്ച ചൈനയിലെ ഹാങ്ങ്ചൌവില്‍ നടന്ന ജി-20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലും പേരുപറയാതെ പാകിസ്ഥാനെതിരെ മോദി സമാന പരാമര്‍ശം നടത്തിയിരുന്നു.