വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ വെള്ളിയാഴ്ച ഒരു ജില്ലാ കോടതിയ്ക്ക് പുറത്ത് നടന്ന ബോംബാക്രണത്തില്‍ ചുരുങ്ങിയത് 12 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പെഷവാറില്‍ ഒരു ക്രിസ്ത്യന്‍ കോളനിയ്ക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ഇത്. ഇവിടെ ആക്രമണം നടത്തിയ നാല് പേരെ വധിച്ചു. ഒരു സുരക്ഷാ സൈനികനും കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
കോളനിയ്ക്ക് സമീപമുള്ള സൈനിക സ്ഥാപനത്തെ ലക്ഷ്യമിട്ടായിരിക്കണം അക്രമികള്‍ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. താലിബാന്‍ ബന്ധമുള്ള തീവ്രവാദ സംഘടന ജമാഅത്-ഉര്‍-അഹ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.