പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച വായ്പാ നയം പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 6.50 ശതമാനമായി റിപോ നിരക്ക് തുടരും. കരുതല്‍ ധന അനുപാതവും നിലവിലെ നാല് ശതമാനമായി തുടരും.
മണ്‍സൂണ്‍ അടക്കമുള്ള ഘടകങ്ങള്‍ സാധനവിലയിലെ വര്‍ധന പിടിച്ചുനിര്‍ത്തിയാല്‍ നിരക്ക് ഇനിയും താഴ്ത്തിയേക്കുമെന്ന് ബാങ്ക് സൂചന നല്കി. കഴിഞ്ഞ പാദവര്‍ഷത്തില്‍ പ്രതീക്ഷിച്ചതിലും അധികമായിരുന്നു വിലക്കയറ്റ നിരക്കെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
2015 ജനുവരിയില്‍ നിരക്ക് താഴ്ത്താന്‍ തുടങ്ങിയത് മുതല്‍ ഇതുവരെ വായ്പാ നിരക്കില്‍ 150 ബേസിസ് പോയന്റ് കുറവ് വരുത്തിയിട്ടുണ്ട്.