തിരുവനന്തപുരം
ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന്‍ ഒഴിവുവന്ന നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മാര്‍ച്ച് 12 വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കും. നിലവില്‍ ഡെപ്യൂട്ടി സ്പീക്കറായ എന്‍. ശക്തന്‍ പുതിയ സ്പീക്കര്‍ ആകും.
ശക്തന്‍ ആയിരിക്കും കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെന്ന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. കേരള നിയമസഭയുടെ ഇരുപത്തിയൊന്നാമത് സ്പീക്കറും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്ന പത്തൊമ്പതാമത്തെ വ്യക്തിയുമാകും ശക്തന്‍.
അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ യു.ഡി.എഫ് അടുത്തയാഴ്ച തീരുമാനിക്കും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം തങ്ങൾക്ക് വേണമെന്ന് കേരള കോൺഗ്രസ് തിങ്കളാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തിൽ അവകാശവാദമുന്നയിച്ചിട്ടുണ്ട്.