ലക്നോ
പാകിസ്താന്‍ സ്വദേശികളായ രണ്ടുപേരെ ഉത്തര്‍ പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം അറസ്റ്റ് ചെയ്തു. ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‍ ബുധനാഴ്ച രാത്രി ആയുധങ്ങള്‍ സഹിതം പിടികൂടിയ ഇവര്‍ പാകിസ്താനില്‍ നിന്ന്‍ നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയ തീവ്രവാദി സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് കരുതുന്നു.
ഒവൈസ്, മുര്‍താസ എന്നാണ് പിടിയിലായവരുടെ പേരുകളെന്ന് പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന്‍ രണ്ട് എ.കെ 47 തോക്കുകള്‍, പിസ്റ്റോള്‍, സ്ഫോടനസാമഗ്രികള്‍ എന്നിവയ്ക്ക് പുറമേ ഏതാനും രേഖകളും ലഭിച്ചതായും പോലീസ് പറയുന്നു.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ട് വന്നവരാണ് ഇവരെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. രാജ്യത്ത് ആരുടെ സഹായമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്ന കാര്യം അന്വേഷിക്കുകയാണെന്ന്‍ പോലീസ് അറിയിച്ചു.