Skip to main content

പത്തനംതിട്ട: വൈദ്യുത പ്രതിസന്ധി മറികടക്കണമെങ്കില്‍ പവര്‍കട്ട് ആറു മണിക്കൂറെങ്കിലും ആക്കണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌. എന്നാല്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാല്‍ സമയം കൂട്ടുന്നില്ല എന്ന് അദ്ദേഹം അറിയിച്ചു. നിരക്ക് വര്‍ധനയാണ് ഏക പോംവഴിയെന്നും മന്ത്രി പറഞ്ഞു.

 

പ്രതിമാസം 200 കോടി രൂപയോളമാണ് വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം എന്ന് മന്ത്രി പറഞ്ഞു. ഉയര്‍ന്ന വില കൊടുത്ത് വൈദ്യുതി വാങ്ങിയാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. തമിഴ്‌നാട്ടില്‍ എട്ടു മുതല്‍ 12 മണിക്കൂര്‍ വരെ പവര്‍കട്ട് ഉണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് സാധ്യമല്ല.

 

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ താരിഫ് ആണ് കേരളത്തിലേത്. അതിനാല്‍ നിരക്ക് വര്‍ധന മാത്രമാണ് പോംവഴി-മന്ത്രി പറഞ്ഞു.