Skip to main content
സോള്‍

north korea missile

 

ഉത്തര കൊറിയ വ്യാഴാഴ്ച നടത്തിയ ഹൃസ്വദൂര മിസൈലുകളുടെ പരീക്ഷണ വിക്ഷേപണം കരുതിക്കൂട്ടിയുള്ള പ്രകോപനമെന്ന് ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയും യു.എസ്സും തമ്മില്‍ സംയുക്ത സൈനികാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവസരത്തിലാണ് വിക്ഷേപണം.

 

ജപ്പാന്‍ കടലിലേക്കാണ് നാല് സ്കഡ് മിസൈലുകള്‍ ഉത്തര കൊറിയ വിക്ഷേപിച്ചത്. 300-800 കിലോമീറ്റര്‍ പരിധിയുള്ള ഈ മിസൈലുകള്‍ 2009-ന് ശേഷം ആദ്യമായാണ് ഉത്തര കൊറിയ പരീക്ഷിക്കുന്നത്. തിങ്കളാഴ്ച ആരംഭിച്ച സംയുക്ത സൈനികാഭ്യാസത്തിനെതിരെ ഉത്തര കൊറിയ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

 

എന്നാല്‍, ദക്ഷിണ കൊറിയ-യുഎസ് സംയുക്ത സൈനികാഭ്യാസം മാറ്റമില്ലാതെ തുടരുമെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഉത്തര കൊറിയ നിയന്ത്രണം പാലിക്കണമെന്ന്‍ യു.എസ് വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു.

 

അതേസമയം, ഉത്തര കൊറിയക്ക് മേലുള്ള അന്താരാഷ്ട്ര ഉപരോധത്തില്‍ ഇത്തരം ഹൃസ്വദൂര മിസൈലുകളുടെ പരീക്ഷണം ഉള്‍പ്പെടില്ലെന്ന് പെന്റഗന്‍ വ്യക്തമാക്കി. ഉത്തര കൊറിയ സൈനിക സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്ന് പറയാനാകില്ലെന്നും നിരീക്ഷകര്‍ പറഞ്ഞു.

Tags