പ്യോങ്ങ്യാങ്ങ്: ദക്ഷിണ കൊറിയയുമായി യുദ്ധാവസ്ഥയിലാണെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചു. പിന്നാലെ പ്രസിഡന്റ് കിം ജോങ്ങ് അന് യു.എസ്സിലെ ലക്ഷ്യങ്ങള്‍ക്ക് നേരെ ആക്രമണ റോക്കറ്റുകള്‍ തയ്യാറാക്കി നിര്‍ത്താന്‍ ഉത്തരവിടുന്നതിന്റെ ചിത്രങ്ങളും ഉത്തര കൊറിയ പുറത്ത് വിട്ടു. പതിനായിരക്കണക്കിന് വരുന്ന ജനം സര്‍ക്കാറിന് പിന്തുണയുമായി പ്യോങ്ങ്യാങ്ങിലെ കിം ഇല് സുങ്ങ് ചത്വരത്തില്‍ പ്രകടനം നടത്തി.
യു.എസ്. സ്റ്റെല്‍ത് ബോംബര്‍ വിമാനങ്ങള്‍ രണ്ടു ദിവസം മുമ്പ് ദക്ഷിണ കൊറിയന്‍ വ്യോമാസേനക്കൊപ്പം സൈനികാഭ്യാസത്തില്‍ പങ്കെടുത്തതാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍ പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണമായത്. ഇതിനെ തുടര്‍ന്ന് ഉത്തര കൊറിയയുടെ മിസ്സൈല്‍ കേന്ദ്രങ്ങള്‍ സക്രിയമായതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചിരുന്നു. ആണവ റോക്കറ്റുകളെ ആക്രമണത്തിന് തയാറാക്കിയതായി ചൊവ്വാഴ്ച ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നു.
2012 ഡിസംബറില്‍ ഉത്തര കൊറിയ ദീര്‍ഘദൂര മിസ്സൈലുകള്‍ പരീക്ഷിച്ചതോടെയാണ് ഉപഭൂഖണ്ഡം സംഘര്‍ഷ ഭരിതമായത്. കഴിഞ്ഞ മാസം നടത്തിയ മൂന്നാമത് ആണവ പരീക്ഷണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ ഉത്തര കൊറിയക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ദക്ഷിണ കൊറിയയുമായുള്ള സമാധാന കരാറുകള്‍ ഉത്തര കൊറിയ റദ്ദാക്കി. യു.എസ്സിന് നേരെ ആണവ ആക്രമണത്തിന് മടിക്കില്ലെന്നും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ്ങ് അന് പ്രഖ്യാപിച്ചിരുന്നു.