Skip to main content
റാഞ്ചി

കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയിലില്‍ കഴിയുന്ന രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് സി.ബി.ഐ കോടതിവിധിക്കെതിരെ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്. അഭിഭാഷകന്‍ ചിത്തരഞ്ജന്‍ മുഖേനയാണ് ലാലു വിധിക്കെതിരേയും ജാമ്യം ആവശ്യപ്പെട്ടും ഹര്‍ജി നല്‍കിയത്.  

 

സി.ബി.ഐ കോടതി അഞ്ച് വര്‍ഷം തടവിനു വിധിച്ച ലാലു ഇപ്പോള്‍ റാഞ്ചിയിലെ ജയിലിലാണ്. 25 ലക്ഷം രൂപ പിഴയും അടയ്ക്കണം. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയും ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.

Tags