റബ്‌കോ ചെയര്‍മാനും സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ ഇ. നാരായണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മലേഷ്യയിലെ ക്വാലാലംപൂരിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. കുലാലംപൂരില്‍ നടന്ന ഏഷ്യ- പസഫിക് ഹെല്‍ത്ത് കോ-ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒട്ടേറെ സഹകരണസ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇദ്ദേഹം തലശ്ശേരി മുനിസിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാനാണ്.
1997-ല്‍ ആണ് റബ്‌കോ രൂപീകരച്ചത്. അന്നു മുതല്‍ റബ്‌കോയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനുമാണ് നാരായണന്‍. ദേശീയ സഹകരണ യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗം, കേരള കോ- ഓപറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ചെയര്‍മാന്‍, ഏഷ്യ- പസഫിക് ഹെല്‍ത്ത് കോ- ഓപറേറ്റീവ് ഓര്‍ഗനൈസേഷന്‍ വൈസ് ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ജര്‍മന്‍ മലയാളി അസോസിയേഷന്റെ വാര്‍ത്ത-ഉഗ്മ പുരസ്‌കാരം, പ്രൊഫ. കെ.എം.ചാണ്ടി അവാര്‍ഡ്എന്നിവ നേടിയിട്ടുണ്ട്.