Skip to main content
ന്യൂഡല്‍ഹി

കല്‍ക്കരിപ്പാടം കേസില്‍ കോണ്‍ഗ്രസ്സ് എം.പി നവീന്‍ ജിന്‍ഡാലിനെ സി.ബി.ഐ വെള്ളിയാഴ്ച ചോദ്യം ചെയ്യും. അതിനിടെ ചോദ്യം ചെയ്യല്‍ എപ്പോഴാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ജിന്‍ഡാല്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടു.

 

2008-ല്‍ ജിന്‍ഡാല്‍ ഗ്രൂപ്പിന് നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിലൂടെ കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ ജിന്‍ഡാലിനെതിരേ എഫ്‌.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. ജിന്‍ഡാലിനൊപ്പം മുന്‍ കേന്ദ്രകല്‍ക്കരി വകുപ്പു മന്ത്രി ദാസരി നാരായണ റാവുവിനെതിരേയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്. ജിന്‍ഡാലിനു കല്‍ക്കരിപ്പാടം അനുവദിച്ചതിനു പ്രതിഫലമായി രണ്ടേകാല്‍ കോടി രൂപ ദാസരിക്ക് ലഭിച്ചുവെന്നാണ് സി.ബി.ഐ.കേസ്.

 

കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്‌, ജാര്‍ഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്‌, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഏഴ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. പൊതു-സ്വകാര്യ മേഖലകള്‍ക്ക് കല്‍ക്കരിപ്പാടം അനുവദിക്കുന്ന സമയത്ത് സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കേണ്ട നടപടികളുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി നോട്ടീസ്

Tags