Skip to main content

അസിം മുനീർ എവിടെ? തകർന്ന പാകിസ്താന്റെ തകർന്ന പട്ടാളം

Glint Staff
Asim Muneer,Pak Army Chief
Glint Staff

പാകിസ്താന്റെ പട്ടാളത്തലവൻ അസിം മുനീറിനെ കേൾക്കാനും കാണാനുമില്ല. ഏതാനും ദിവസം മുൻപാണ് മരിച്ചുകിടക്കുന്ന പാകിസ്താനിയെ പോലും ചാടിഎഴുന്നേൽപ്പിക്കുന്ന വിധം ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റി റാവൽ പിണ്ടിയിൽ മുനീർ പ്രസംഗിച്ചത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരവാദികൾക്ക് തങ്ങൾ സഹായം ചെയ്തു എന്ന് ഇപ്പോൾ പരോക്ഷമായി പാകിസ്ഥാൻ സർക്കാർ സമ്മതിക്കുകയും ചെയ്യുന്നു.
        എന്നാൽ അസിം മുനീർ പാകിസ്ഥാനിലെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നതിൽ നിന്നും അപ്രത്യക്ഷമായി. പാകിസ്ഥാൻ പട്ടാളത്തിന് പഴയകാലത്തെ പ്രതാപം ഇപ്പോഴില്ല. പട്ടാളത്തിലെ നല്ലൊരു ശതമാനം ജയിൽവാസം അനുഭവിക്കുന്ന മുൻ പ്രധാനമന്ത്രി ഇമ്രാം ഖാനെ അനുകൂലിക്കുന്നവരുമാണ്. ഇതിന് പുറമേ പാകിസ്ഥാൻ പട്ടാളത്തെ നവീകരിക്കുന്നതിന് കാർഗിൽ യുദ്ധത്തിനുശേഷം കാര്യമായി ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിത്യവൃത്തി പോലും നടത്തുന്നതിന് അന്താരാഷ്ട്ര നാണ്യനിധിയുടെ ഔദാര്യത്തിൽ ലഭിച്ച കടംകൊണ്ടാണ് . 
       ഇതിനുപുറമെയാണ് ബലു ചിസ്ഥാനിലും ഖൈബർ പത്തൂൻക്വായിലും പാകിസ്ഥാൻ നേരിടുന്ന ആഭ്യന്തര പ്രശ്നം. പാകിസ്താന്റെ 44 ശതമാനം പ്രദേശം വരുന്ന ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് വേർപെടുന്ന അവസ്ഥയിലേക്ക് എത്തിനിൽക്കുന്നു. കഴിഞ്ഞമാസം പാകിസ്ഥാൻ സേനാംഗങ്ങളെ പോലും വിമോചന സേനയുടെ ആക്രമണത്തിൽ നിന്ന് പാകിസ്ഥാൻ പട്ടാളത്തിന് രക്ഷപ്പെടുത്താനായില്ല. ഇതിന് പുറമെയാണ് ഇറാനിൽ നിന്നും ഭാഗത്തുനിന്നും പാകിസ്ഥാൻ നേരിടുന്ന ഭീകരവാദി ആക്രമണങ്ങൾ.അതും ശക്തമായി നേരിടുന്നതിന് പാകിസ്ഥാൻ പട്ടാളത്തിന് കഴിയുന്നില്ല.പാകിസ്ഥാൻ പട്ടാളം അതിന്റെ ഏറ്റവും ദുർബലമായ അവസ്ഥയിലാണ് ഇപ്പോൾ ഇന്ത്യയുടെ തിരിച്ചടി ഏൽക്കാനായി എത്തിനിൽക്കുന്നത്. 
         അസിം മുനീറിന്റെ പ്രസംഗം ലോകരാഷ്ട്രങ്ങളെയും ഇന്ത്യയെ പിന്തിരിപ്പിക്കുന്നതിൽ നിന്ന് പരിമിതപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ പട്ടാള മേധാവി മുനീർ മുങ്ങിയിരിക്കുന്നത്. പാക് അധീന പ്രദേശങ്ങളിൽ നിന്ന് നാട്ടുകാരെ ഒഴിപ്പിക്കുകയും ഇപ്പോൾ ലഷ്കർ എ തോയ്ബ , ജൈഷേ മുഹമ്മദ് കമാൻഡർമാരെ പാകിസ്ഥാൻ പ്രത്യേക വിമാനത്തിൽ അവരുടെ താവളങ്ങളിൽ നിന്ന് മാറ്റുകയും ചെയ്യുന്നതും ഇന്ത്യയുടെ തിരിച്ചടിയിൽ ഭയന്നാണ് .ഒപ്പം പ്രകടമാകുന്നത് തകർന്ന പാകിസ്താന്റെ തകർന്ന പട്ടാളത്തിന്റെ ചിത്രവും