Skip to main content

സാംസ്കാരിക വിപ്ലവം ഹേമാ കമ്മിറ്റിയിലൂടെ

Hema committee report

ഹേമാ കമ്മറ്റി റിപ്പോർട്ട് കേരളത്തിൻ്റെ സാംസ്കാരിക ഗതിവിഗതികളിൽ വരുത്തിയ മാറ്റത്തിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് 2024 ലെ ഓണം . പൈങ്കിളി മാധ്യമ പ്രവർത്തനത്തിൽ മാത്രം നിലകൊള്ളുന്ന കേരളത്തിലെ ചാനലുകളിൽ നിന്നും ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള പരിപാടികളിൽ നിന്ന് സിനിമാ ധിഷ്ടിത ഇനങ്ങളുടെ അതിപ്രസരണം ഒഴിവായി.
            പഴയതുപോലെ സിനിമാതാരങ്ങളുടെ കിന്നാരവും സ്വകാര്യ വിവരണങ്ങളുമൊന്നും ഓണത്തിന് അധികമായി ചാനലുകളിൽ ഉണ്ടായില്ല.  സിനിമാ ലോകത്തിൻ്റെ പിന്നാമ്പുറത്തിൻ്റെ സ്വകാര്യതകൾ ഹേമാ കമ്മറ്റി റിപ്പോർട്ടിനു ശേഷം വെളിപ്പെട്ടതിനെത്തുടർന്നാണിത്. 
        താരങ്ങളുടെ തിളക്കമാണ് അവയെ ദൂരെയാന്നെങ്കിലും അവയ്ക്ക് സൗന്ദര്യം പകരുന്നത്. സ്വപ്നങ്ങളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന സിനിമാതാരങ്ങളെയും സാധാരണ പ്രേക്ഷകർ ആ നിലയ്ക്ക് കണ്ടു വരുന്നതി തിനാലാണ് അവരോട് അവർക്ക് ആരാധന ഉണ്ടാവുന്നത്. ആ സ്വപ്ന കഥാപാത്രങ്ങളാണ് സിനിമാതാരങ്ങളോട് തോന്നുന്ന ആരാധനയ്ക്ക് തിളക്കമായി മാറുന്നത്. സിനിമയ്ക്ക് പുറത്തും അങ്ങനെ കാണുന്നതുകൊണ്ടാണ് താരങ്ങളുടെ സ്വകാര്യ വിവരങ്ങൾ അറിയാൻ പ്രേക്ഷകരിൽ താല്പര്യമുണ്ടാവുന്നത്. അറിഞ്ഞതെല്ലാം കളവാണെന്ന് ബോധ്യമായപ്പോൾ സിനിമയിലെ കഥാപാത്രങ്ങൾ താരങ്ങൾക്ക് നൽകിയ പരിവേഷം നഷ്ടമായി. ഇത് ഒരർത്ഥത്തിൽ സമൂഹത്തിൽ വളരെയധികം ഗുണകരമായ  മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്.അതിൻറെ പ്രതിഫലനമാണ് ചാനലുകൾ താരങ്ങളെ ഒഴിവാക്കി കൊണ്ടുള്ള ഓണ പരിപാടികൾ തയ്യാറാക്കിയത്. 
         സിനിമാതാരങ്ങളെ അഭിനേതാക്കളായി കണ്ട് അവർ അർഹിക്കുന്ന ബഹുമാനമാണ് സമൂഹം നൽകേണ്ടത്. ആ ബഹുമാനം നൽകപ്പെടുമ്പോൾ ഒരു തൊഴിൽ മേഖലയും അതോടൊപ്പം തന്നെ അവർ ഏർപ്പെടുന്ന കലാമേഖലയും ബഹുമാനിക്കപ്പെടുകയാണ്. അതിലൂടെ തൊഴിലും കലയും അർഹിക്കുന്ന ബഹുമാന്യതയുടെ സമൂഹത്തിൽ ശക്തി പ്രാപിക്കുകയും അതിൻറെ ഫലം സമൂഹത്തിൽ ലഭിക്കുകയും ചെയ്യും.

Ad Image