Skip to main content
ന്യൂഡല്‍ഹി

സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങിനെതിരായുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് സി.ബി.ഐ അവസാനിപ്പിച്ചു. തന്റെ വരുമാനം സംബന്ധിച്ച മുലായത്തിന്റെ വിശദീകരണം തൃപ്തികരമാണെന്ന് കാണിച്ചാണ് സി.ബി.ഐ കേസ് അവസാനിപ്പിച്ചത്.

 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ മുലായം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് 2007-ല്‍ അഭിഭാഷകനായ വിശ്വനാഥ്‌ ചതുര്‍വേദി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ അന്വേഷണത്തിന്‌ സുപ്രീംകോടതി ഉത്തരവിട്ടത്‌. കഴിഞ്ഞ ഡിസംബറിലാണ് മുലായത്തിനും മകന്‍ അഖിലേഷ് സിംഗ് യാദവിനുമെതിരെ അന്വേഷണം തുടരാനും അഖിലേഷിന്റെ ഭാര്യക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിക്കാനും സുപ്രീം കോടതി ഉത്തരവിട്ടത്.

മുലായവും കുടുംബവും രണ്ടു കോടി 63 ലക്ഷം രൂപ അധികമായി സമ്പാദിച്ചെന്നായിരുന്നു കേസ്. എന്നാല്‍ വരാന്‍ പോവുന്ന പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് കേസന്വേഷണം അവസാനിപ്പിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Tags