സോള്‍
ഉത്തര, ദക്ഷിണ കൊറിയകള്‍ സംയുക്തമായി നടത്തുന്ന കെസോങ്ങ് വ്യവസായ സമുച്ചയത്തിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച പുനരാരംഭിച്ചു. ഏപ്രിലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് സമുച്ചയത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്.
ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ഉത്തര കൊറിയയിലാണ് സമുച്ചയം. 123 ദക്ഷിണ കൊറിയന്‍ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗസ്തില്‍ നടന്ന ചര്‍ച്ചകളിലാണ് സമുച്ചയം വീണ്ടും തുറക്കാന്‍ തീരുമാനമായത്.
ഫെബ്രുവരിയില്‍ ഉത്തര കൊറിയ നടത്തിയ മൂന്നാം ആണവ പരീക്ഷണത്തെ തുടര്‍ന്നാണ് കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സമാധാന നില വഷളായത്. തുടര്‍ന്ന് ഏപ്രിലില്‍ ഉത്തര കൊറിയ കെസോങ്ങ് സമുച്ചയത്തിലെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ഇവിടെ ജോലി ചെയ്യുന്ന 53,000 ഉത്തര കൊറിയന്‍ തൊഴിലാളികളെ പിന്‍വലിക്കുകയും ചെയ്തു.