വോളിബോള്‍ താരം ടോം ജോസ്സാഫിന് അര്‍ജുന അവാര്‍ഡ് നല്കാന് കേന്ദ്ര കായിക വകുപ്പ് സെക്രട്ടറിയുടെ ശുപാര്‍ശ. ടോം ജോസ്സഫിനു അര്‍ജുന അവാര്‍ഡ് നിഷേധിച്ച നടപടി വ്യാപക പ്രധിഷേധം ഉണ്ടാക്കിയതിനെത്തുടര്‍ന്നാണ് കായിക സെക്രട്ടറിയുടെ ശുപാര്‍ശ.
ടോമിന് അവാര്‍ഡ് ഉറപ്പാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഇതിനു വേണ്ടി മുഖ്യമന്ത്രി കേന്ദ്രത്തിലേക്ക് കത്തയച്ചിരുന്നു. കമ്മിറ്റി അംഗം കൂടിയായ ജിജി തോംസണ്‍ ടോമിനെ അവാര്‍ഡിന് പരിഗണിക്കാത്തത്തില്‍ പ്രതിഷേധിച്ച് കായിക മന്ത്രാലയത്തിനു വിയോജനക്കുറിപ്പ് നല്‍കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ടോമിന്റെ കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇടത് എംപിമാര്‍ എന്നിവര്‍ക്കു കേന്ദ്ര കായിക മന്ത്രി ജിതേന്ദര്‍ സിങ് ഉറപ്പു നല്‍കിയിരുന്നു.
വെള്ളിയാഴ്ച ജിജി തോംസണും കായിക മന്ത്രിയും നടത്തുന്ന കൂടിക്കാഴ്ചയില്‍ അന്തിമ തീരുമാനമുണ്ടാവും.