യേശുദാസിന്റെ ജീവിതത്തില്‍ അനേക തവണ ദേശീയ പുരസ്കാരമുള്‍പ്പെടെയുള്ള പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. അവയൊക്കെ അദ്ദേഹം സ്വീകരിച്ചിട്ടുമുണ്ട്. ഇത്തവണത്തെ ദേശീയ പുരസ്കാരം അദ്ദേഹം മറ്റുള്ളവരെപ്പോലെ ബഹിഷ്ക്കരിച്ചിരുന്നുവെങ്കില്‍, അത് രാഷ്ട്രപതിയെയും അതിലൂടെ രാഷ്ട്രത്തെയും അപമാനിക്കലാവുമായിരുന്നു.
മഞ്ജു വാര്യര്‍ ചിത്രം 'മോഹന്‍ലാല്‍'ന്റെ റിലീസിംഗ് തീയതിക്ക് മാറ്റമുണ്ടാകില്ല. ചിത്രത്തിന്റെ കഥ സംബന്ധിച്ചുണ്ടായ പ്രശ്നം ഒത്തുതീര്‍പ്പായെന്ന് കലവൂര്‍ രവി കുമാര്‍ അറിയിച്ചു.
മഞ്ജു വാര്യര്‍ നായികയാകുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് സ്റ്റേ. തന്റെ കഥ മോഷ്ടിച്ചാണ് സിനിമയുണ്ടാക്കിയതെന്ന് കാട്ടി തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് തൃശൂര്‍ അതിവേഗ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്തത്.
'ചിത്രം വിജയമായാല്‍ പ്രതിഫലം കൂട്ടിത്തരാമെന്നു പറഞ്ഞ നിര്‍മാതാക്കള്‍ പിന്നീട് അതെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അങ്ങനെയൊന്ന് അറിഞ്ഞിട്ടേ ഇല്ലെന്ന ഭാവത്തിലായിരുന്നു അവര്‍.'
അനുശ്രീയെ കണ്ടുപഠിക്കണമെന്ന് സംവിധായകന് സുജിത്ത് വാസുദേവ്. ഷൂട്ടിംഗിനിടെ സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ വീഡിയോ ഫെയ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് താരത്തെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് സുജിത്ത് വാസുദേവ് പറഞ്ഞിരിക്കുന്നത്.
ഫാന്റസിയും ക്ളീഷേകളും അങ്ങേയറ്റം ഇഷ്ടപെടുന്ന അന്യഭാഷാ സിനിമാസ്വാദകരിൽ നിന്നും ഏറെ വ്യത്യസ്തരാണ് മലയാളികൾ. സിനിമ ആസ്വാദകർ എന്ന നിലയിൽ അങ്ങേയറ്റം ബൗദ്ധിക നിലവാരമുള്ള പ്രേക്ഷക സമൂഹമാണ് നമ്മുടേത്.