Skip to main content

തുർക്കിയിൽ ജനരോഷം കത്തിപ്പടരുന്നു

ജനപ്രിയനായ ഇസ്താൻബൂൾ മേയർ എക്രം ഇമാമോഗ്ലുവിൻ്റെ അറസ്റ്റിനെ തുടർന്ന് തർക്കിയിൽ രാപ്പകൽ പ്രതിഷേധം ഇരമ്പുന്നു. വരുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തനിക്ക് ഭീഷണിയാകുമെന്ന ഭീതിയിലാണ് തുർക്കി പ്രസിഡണ്ട് എർദോഗൻ,  മേയർ എക്രം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്.

സ്റ്റാലിന്‍ ഡി.എം.കെയുടെ പ്രവര്‍ത്തനാദ്ധ്യക്ഷന്‍

ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പ്രവര്‍ത്തനാദ്ധ്യക്ഷനായി എം.കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുകയിരുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ സ്റ്റാലിന്‍.

 

92 വയസ് കഴിഞ്ഞ പാര്‍ട്ടി അദ്ധ്യക്ഷന്‍ എം. കരുണാനിധിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണ് മകന്‍ കൂടിയായ സ്റ്റാലിന്റെ സ്ഥാനാരോഹണം. അതേസമയം, കരുണാനിധിയെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്.

 

മകന്‍ സ്റ്റാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ച് ഡി.എം.കെ മേധാവി കരുണാനിധി

ഡി.എം.കെ മേധാവി എം. കരുണാനിധി തന്റെ ഇളയ മകന്‍ എം.കെ സ്റ്റാലിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. തമിഴ് മാഗസിന്‍ ആനന്ദ വികടന് നല്‍കിയ അഭിമുഖത്തിലാണ് കരുണാനിധി നിലപാട് വ്യക്തമാക്കിയത്.

 

ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളില്‍ ഒന്നിലെ പിന്തുടര്‍ച്ചത്തര്‍ക്കത്തിന് ഇതോടെ അവസാനമാകുമെന്ന് കരുതുന്നു. നേരത്തെ, പാര്‍ട്ടിയുടെ ഭാവി നേതാവിനെ ചൊല്ലിയുണ്ടായ തര്‍ക്കം കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കുന്നതിലേക്ക് നയിച്ചിരുന്നു.

 

കരുണാനിധിയെ പതിനൊന്നാം തവണ ഡി.എം.കെ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു

ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ എം. കരുണാനിധിയെ പാര്‍ട്ടി അദ്ധ്യക്ഷനായി വെള്ളിയാഴ്ച വീണ്ടും തെരഞ്ഞെടുത്തു.

പ്രധാനമന്ത്രി ഹിന്ദിക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നു: കരുണാനിധി

സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും ഹിന്ദി ഭാഷ തന്നെ ഉപയോഗിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ നിര്‍ദേശത്തെ കരുണാനിധി എതിര്‍ത്തു.

സ്റ്റാലിന് നേരെ അഴഗിരിയുടെ വധഭീഷണിയെന്ന്‍ കരുണാനിധി; കരുണാനിധിയുടെ മുന്നില്‍ മരിക്കാമെന്ന് അഴഗിരി

തമിഴ്‌നാട്ടില്‍ ഡി.എം.കെയിലെ പൊട്ടിത്തെറി വൈകാരിക പ്രതികരണങ്ങളിലേക്ക്. നാല് മാസത്തിനപ്പുറം സ്റ്റാലിന് ആയുസ്സില്ലെന്ന് അഴഗിരി ഭീഷണിപ്പെടുത്തിയതായി കരുണാനിധി.

Subscribe to Istanbul