മാണിയെ ഇനി ക്ഷണിക്കില്ല; ഇടതുകക്ഷി ഫോര്‍വേഡ് ബ്ലോക്ക് യു.ഡി.എഫില്‍
കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണിയെ ഇനി മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും തിരിച്ച് വരാമെന്നും യുഡിഎഫ്. മാണിയെ തിരിച്ചു വിളിച്ച കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സനെതിരെ യോഗത്തില്‍ വിമര്‍ശനവുമുയര്‍ന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മാണിയെ ക്ഷണിച്ചതില്‍ ജെ.ഡി.യുവാണ് രംഗത്തെത്തിയത്.