നേതൃത്വത്തിന്റെ ഭീരുത്വം സി.പി.എമ്മിനെ ദുരന്തത്തിലേക്കു നയിക്കുന്നു
ഭീരുത്വത്തിന് രണ്ട് മുഖ്യ ലക്ഷണങ്ങളാണ്. സത്യസന്ധത ഇല്ലായ്മയും അക്രമവാസനയും. സിപിഎം സംസ്ഥാന സെക്രട്ടേട്റിയറ്റിന്റെതായി വെള്ളിയാഴ്ച സംസ്ഥാന സമിതിയിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പ്രതിഫലിച്ചത് ഈ രണ്ടു ഘടകങ്ങളാണ് .