കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് അനുമതി
അനുച്ഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി. പ്രത്യേക അധികാരം റദ്ദാക്കിയതിലും മാധ്യമസ്വാതന്ത്രത്തിലും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. അനുച്ഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പരിഗണിക്കും. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് തൊട്ടു പിന്നാലെ വീട്ടു തടങ്കലിലാക്കപ്പെട്ട സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും കുൽഗാം എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കി.