ഡോക്ടര്‍മാര്‍ക്ക് ഒരുപാട് സൈറ്റുകള്‍ കയറി ഇറങ്ങി ഇനി സമയം കളയണ്ട. കാര്യങ്ങള്‍ പെട്ടെന്ന് തിരഞ്ഞെടുക്കാന്‍ ഗൂഗിള്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നു. 87 വയസ്സുള്ള ആളുടെ വിവരങ്ങള്‍ എടുക്കാന്‍ ഇനി പേര് പോലും അടിക്കാതെ 87 എന്ന അക്കം ടൈപ്പ് ചെയ്ത് വിവരങ്ങള്‍ എടുക്കാം. പ്രത്യേക തിരയല്‍ ബാറുകളുടെ സഹായത്തോടെയാണ് കാര്യങ്ങള്‍ ഇത്രയും എളുപ്പമാകുന്നത്.
ഗൂഗിള്‍ പുതിയതായി തുടങ്ങിയ ആരോഗ്യ യൂണിറ്റ് ആണ് ഇത്തരം നൂതന സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നത്. യൂണിറ്റ് തലവന്‍ ആയ ഡേവിഡ് ഫിന്‍ ബര്‍ഗ് പറയുന്നത് ഇനിയുമൊട്ടേറെ സന്തോഷ വാര്‍ത്തകള്‍ ഒരുക്കിയിട്ടുണ്ട് എന്നാണ്.ഇടയ്ക്കിടയ്ക്ക് ഗൂഗിള്‍ അവതരിപ്പിച്ച വിമാനയാത്ര ടിക്കറ്റ് ബുക്കിങ്ങിലെ പുതിയ സാധ്യതകള്‍ വളരെ ജനശ്രദ്ധ നേടിയിരുന്നു.