Skip to main content

manomohan

മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്ഥാനെതിരെ സൈനിക നടപടിക്കു തയാറെടുത്തിരുന്നതായി മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വളിപ്പെടുത്തല്‍. 

മന്‍മോഹന്‍ സിങ്ങുമായി വളരെ അടുത്ത ബന്ധമാണു തനിക്കു ഉണ്ടായിരുന്നതെന്നും അദ്ദേഹം വിശുദ്ധനായ മനുഷ്യനായിരുന്നുവെന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ഫോര്‍ ദി റെക്കോര്‍ഡ്' എന്ന ഓര്‍മ്മകുറിപ്പില്‍ ഡേവിഡ് കാമറൂണ്‍ വെളിപ്പെടുത്തി.

2011ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം കാമറൂണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. മന്‍മോഹന്‍സിങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് സൈനിക നടപടി അടക്കമുള്ള കാര്യങ്ങളെ കുറിച്ച് തന്നോട് വിശദീകരിച്ചതെന്നു കാമറൂണ്‍ പറയുന്നു. 

2008ലും 2011ലും മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായി. ഒപെറ ഹൗസ്, സാവേരി ബസാര്‍, ദാദര്‍വെസ്റ്റ് എന്നിവിടങ്ങളിലായിരുന്നു 2011ല്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഇനിയൊരു ആക്രമണം കൂടി പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നുവെങ്കില്‍ മന്‍മോഹന്‍ സൈനിക ആക്രമണത്തിനു മുതിരുമായിരുന്നു. ഇക്കാര്യം തന്നോടു മന്‍മോഹന്‍  സിങ് പറഞ്ഞിരുന്നതായി പുസ്തകത്തില്‍ ഡേവിഡ് കാമറൂണ്‍ പറയുന്നു. 

Tags