തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിയായ യുവതിക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.
ഡിസംബര്‍ മൂന്നിനാണ് യുവതി സര്‍ക്കാര്‍ ആശുപത്രിയിലെ രക്തബാങ്കില്‍നിന്ന് രക്തം സ്വീകരിച്ചത്. രണ്ടുവര്‍ഷം മുന്‍പ് എച്ച്.ഐ.വി. പോസിറ്റീവാണെന്ന് കണ്ടെത്തിയ യുവാവില്‍നിന്നെടുത്ത രക്തമാണ് യുവതിക്ക് നല്‍കിയത്. എച്ച്.ഐ.വി. പോസിറ്റീവായ യുവാവ് കഴിഞ്ഞമാസവും രക്തബാങ്കിലേക്ക് രക്തം നല്‍കിയിരുന്നു. എച്ച്.ഐ.വി പോസിറ്റീവാണെന്ന കാര്യം മറച്ചുവെച്ചായിരുന്നു യുവാവ് രക്തം നല്‍കിയത്.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും യുവാവിന് ചികില്‍സ ഉറപ്പാക്കിയതായും തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആര്‍.മനോഹരന്‍ പറഞ്ഞു. യുവതിക്കും ഭര്‍ത്താവിനും ജോലിയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.