Skip to main content
Kabul

kabul-attack

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ഭീകരാക്രമണം. കാബൂളിലെ മാര്‍ഷല്‍ ഫാഹിം സൈനിക അക്കാദമിക്ക് സമീപമാണ് വെടിവയ്പുണ്ടായത്. ഭീകരര്‍ക്ക് അക്കാദമിക്കുള്ളില്‍ കയറാല്‍ സാധിച്ചില്ല. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

 

ശനിയാഴ്ച കാബൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ 103 പേര്‍ കൊല്ലപ്പെടുകയും, 235 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കിടെ കാബൂളല്‍ ഉണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ഭീകരര്‍ ഇനിയും  സ്‌ഫോടനം നടത്തിയേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

 

Tags