അമേരിക്കയില്‍ ധനകാര്യബില്‍ പാസാവാത്തതിനേത്തുടര്‍ന്ന് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റിന് സെനറ്റിന്റെ അനുമതി ലഭിച്ചിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി. വോട്ടെടുപ്പില്‍ ബില്ല് പരാജയപ്പെടുകയായിരുന്നു. ഇതിന് മുമ്പ് 2013ല്‍, ഒബാമ സര്‍ക്കാരിന്റെ കാലത്താണ് അമേരിക്കയില്‍ സമാനമായ പ്രതിസന്ധി ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ബില്‍ പാസാക്കുന്നതിനുള്ള അവസാന സമയം. എന്നാല്‍ ഡെമോക്രാറ്റുകളുമായ സമവായത്തിലെത്താന്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായില്ല. ഇതേ തുടര്‍ന്ന് ബില്‍ പാസാക്കാന്‍ വേണ്ട ഭൂരിപക്ഷം ലഭിക്കാതെ പോകുകയായിരുന്നു. എന്നാല്‍ ഫെഡറല്‍ സേവനങ്ങളും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വരില്ല.