Skip to main content
Naypyidaw

Pope Francis

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മാറിലെത്തി. വന്‍ വരവേല്‍പ്പാണ്  കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് മ്യാന്‍മാറില്‍ ലഭിച്ചത്.രോഹിഗ്യന്‍ പ്രശ്‌നം വലിയ ചര്‍ച്ചയായിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ മ്യാന്‍മാര്‍ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.

 

രോഹിഗ്യന്‍ പ്രശ്‌നത്തില്‍ മാര്‍പ്പാപ എന്ത് പറയും എന്നാണ് ആഗോള സമൂഹം ഉറ്റുനോക്കുന്നത്.നാളെ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം അടുത്തദിവസങ്ങളില്‍ മതസംവാദങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കും. എന്നാല്‍ മ്യാന്‍മാറില്‍ രോഹിന്‍ഗ്യന്‍ പ്രതിനിധികളെ കാണാന്‍ മാര്‍പാപ്പയ്ക്കു പരിപാടിയില്ല.

 

പക്ഷെ 30-ാം തീയതി ബംഗ്ലദേശിലെത്തുന്ന മാര്‍പാപ്പ രോഹിന്‍ഗ്യന്‍ പ്രതിനിധികളുമായി ആശയവിനിമയത്തിനു സമയം കണ്ടെത്തും എന്നാണ് അറിയുന്നത്.