Skip to main content
Patna

 yaswant_sinha

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ വന്ന അഴിമതി വാര്‍ത്ത ബി.ജെ.പിയുടെ ധാര്‍മ്മിക മുഖം തകര്‍ത്തെന്നു മുതിര്‍ന്ന ബിജെപി നേതാവും മുന്‍മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഊര്‍ജമന്ത്രാലയം ജയ് ഷായ്ക്ക് വായ്പ നല്‍കിയ രീതിയും അഴിമതി  ആരോപണം ഉയര്‍ന്നപ്പോള്‍ പിയുഷ് ഗോയല്‍ പ്രതികരിച്ച രീതിയും എന്തോ തെറ്റായി സംഭവിച്ചെന്ന തോന്നല്‍ ഉണ്ടാക്കുന്നതായും സിന്‍ഹ പറഞ്ഞു.

 

അഴിമതി വാര്‍ത്തപ്രധിരോധിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ രംഗത്ത് വന്നതും ജയ് ഷായ്ക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍  തുഷാര്‍ മേഹ്തയെ കോടതിയില്‍ ഹാജാരാകാന്‍ അനുവദിച്ചതും  തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

 

ബി.ജെ.പി സര്‍ക്കരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും യശ്വന്ത് സിന്‍ഹ നേരത്തെ രംഗത്ത് വന്നിരുന്നു.