Skip to main content

western ghatsകസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 123 പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് 105 വില്ലേജുകളെ ഒഴിവാക്കണമെന്ന് കേരളം കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലിയോട് ആവശ്യപ്പെട്ടു. 18 വില്ലേജുകള്‍ മാത്രമാണ് പരിസ്ഥിതിലോല മേഖലയില്‍ വരുന്നതെന്നും ഇക്കാര്യം പരിഗണിക്കണമെന്നും വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെടുകയായിരുന്നു. 

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കേരളം നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കും. റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളത്തിന്റെ ആശങ്കകള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി ഉറപ്പുനല്‍കി.

Tags