പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുത്ത ചടങ്ങ് ഡല്‍ഹി സ്വദേശിയുടെ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് തടസപ്പെട്ടു. ദേശീയ വഖഫ് വികസന കോര്‍പറേഷന്‍റെ ഉദ്ഘാടന സമ്മേളനത്തിലാണ് ഇതിന്‍റെ പ്രതിനിധിയായ യുവാവ് പ്രതിഷേധവുമായി വന്നത്.
.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴില്‍ ആരംഭിച്ച പൊതുമേഖല സംരംഭമാണ് ദേശീയ വഖഫ് വികസന കോര്‍പറേഷന്‍. യു.പി.എ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ലക്ഷ്യം കാണുന്നില്ലെന്നും നടപടികള്‍ താഴെതട്ടിലേക്ക് എത്തുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം.
പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു വിമര്‍ശം. യോഗത്തില്‍ ബഹളംവച്ച പ്രതിനിധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൊണ്ടുപോയി. ഇതിനു ശേഷമാണ് സമ്മേളനം ആരംഭിച്ചത്.
2013-ലെ വഖഫ് ഭേദഗതി ആക്ട് പ്രകാരമാണ് കോര്‍പറേഷന്‍ രൂപീകരിക്കപെട്ടത്. ലോകത്ത് ഏറ്റവുമധികം വഖഫ് വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. 4.9 ലക്ഷം രജിസ്‌ട്രേഷനാണ് ഈ ഇനത്തിലുള്ളത്. ഇതില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 163 കോടിയോളം വരും