Skip to main content
ന്യൂഡല്‍ഹി

western ghatsകസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നവംബര്‍ 16-ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം പിന്‍വലിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇന്നു പുതിയ മെമ്മോ പുറത്തിറക്കി. പശ്ചിമഘട്ട മലനിരകള്‍ നേരിടുന്ന പാരിസ്ഥിതിക ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കുന്ന ആദ്യ മെമ്മോറാണ്ടം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധത്തിന് കാരണമായതിനെ തുടര്‍ന്നാണ്‌ പുതിയ മെമ്മോ.

 

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ മെമ്മോയിലെ പ്രധാന ഭേദഗതി. കേരളത്തില്‍ 123 വില്ലേജുകളാണ് പരിസ്ഥിതിലോല പ്രദേശങ്ങളായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തരംതിരിച്ചിരുന്നത്

 

സാധാരണ ജനങ്ങളുടെ ഭൂവിനിയോഗ പ്രവര്‍ത്തനങ്ങളില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിയന്ത്രണം നിര്‍ദ്ദേശിക്കുന്നില്ലെന്ന്‍ മെമ്മോ വിശദീകരണം നല്‍കുന്നു. മുന്‍ മെമ്മോയില്‍ ക്വാറികള്‍ക്കും മണല്‍വാരലിനും മറ്റും ഏര്‍പ്പെടുത്തിയ നിരോധനം തുടരും.

Tags