കറാച്ചി
പാകിസ്താന്‍ 337 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു. മോചിപ്പിച്ചവരില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. ദക്ഷിണ സിന്ധിലെ മാലിർ ജയിലിലുണ്ടായിരുന്ന 329 പേരും പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പാർപ്പിക്കുന്ന ലാന്ധി ജയിലിൽനിന്ന് എട്ടുപേരുമാണ് മോചിപ്പിക്കപ്പെട്ടത്.
ഗുജറാത്തിനു സമീപമുള്ള അതിര്‍ത്തി കടന്നു മത്സ്യബന്ധനം നടത്തിയവരെയാണ് പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നത്. എല്ലാവരുടെയും ശിക്ഷാകാലാവധി പൂര്‍ത്തിയായിട്ടുണ്ട്. മോചിപ്പിച്ചവരെ എട്ട് എസി ബസുകളില്‍ ലാറോറില്‍നിന്ന് ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്ന് മലിര്‍ ജയില്‍ സൂപ്രണ്ട് ഷൂജ ഹൈദര്‍ അറിയിച്ചു. വാഗാ അതിര്‍ത്തിയില്‍ വച്ച് ശനിയാഴ്ച ഇന്ത്യക്ക് കൈമാറും.
അതിര്‍ത്തിയില്‍ നിരന്തരമുണ്ടായിരിക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഈ നടപടി.