ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍ ' ബുള്‍ ഷിറ്റ് 'ഡിറ്റക്ടര്‍ വികസിപ്പിക്കുന്നു. വ്യാജ വാര്‍ത്തകളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ രക്ഷിക്കുന്നതിനു വേണ്ടിയാണിത്. ബുള്‍ഷിറ്റ് ഡിറ്റക്ടര്‍ ഏതു വിവരം ലഭിച്ചാലും വസ്തുതകള്‍ ശരിയാണോ എന്ന് ഉടന്‍ പരിശോധന നടത്തി സ്ഥിരീകരിക്കും. പാര്‍ലമെന്റ്, മാധ്യമങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വ്യാജ വാര്‍ത്തകള്‍ ധാരാളമായി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആഗോളതലത്തിലുള്ള അവയ്ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമായി ഈ സിറ്റക്ടര് വികസിപ്പിക്കുന്നത്. ഇതിന്റെ ആദ്യ വെര്ഷന് വരുന്ന ഒക്ടോബറില്‍ പുറത്തിറക്കും.