Skip to main content

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സാധാരണക്കാര്‍ക്കും, പിന്നോക്ക വിഭാഗങ്ങള്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നാണ് അമിത് ഷാ പറഞ്ഞത്. മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നവയാണെന്നും അമിത് ഷാ അവകാശപ്പെട്ടു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്ഥാപക ദിനത്തില്‍ സംസാരിക്കവെയായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി മോദി സര്‍ക്കാര്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ജനാധിപത്യ നേതാവാണ് മോദിയെന്നായിരുന്നു കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞത്. മോദി വ്യക്തികളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം സ്വേച്ഛാധിപതിയെന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും ഒരു ചാനലിലെ അഭിമുഖത്തിനിടെ അമിത് ഷാ പറഞ്ഞിരുന്നു.

Ad Image