image-AP
ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു. സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി.അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പരസ്പരമുള്ള സഹകരണം വര്‍ദ്ധിപ്പിച്ച് യുദ്ധം അവസാനിപ്പിക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഇരു കൊറിയകള്‍ക്കുമിടയിലെ സമാധാന മേഘലയായ പാന്‍മുന്‍ജോം ഗ്രാമത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉച്ചകോടി നടക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഉത്തര-ദക്ഷിണ കൊറിയന്‍ ഭരണാധികാരികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. കൊറിയന്‍ ജനതയുടെ ഭാവി മുന്നില്‍കണ്ട് സംഘര്‍ഷം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കിങ് ജോങ് ഉന്‍ പറഞ്ഞിരുന്നു.
യുദ്ധോപകരങ്ങളുടെ ശേഖരം കുറയ്ക്കുക, പരസ്പരം വിരോധമുണ്ടാക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക, അതിര്‍ത്തി സമാധാന മേഖലയാക്കുക, അമേരിക്ക ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുക എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന തീരുമാനങ്ങള്‍.