പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ അര്‍ദ്ധ സഹോദരന് ദല്‍ജിത് സിങ്ങ് കോലി ബി.ജെ.പിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച രാത്രി ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി പങ്കെടുത്ത റാലിയില്‍ കോലി സംബന്ധിച്ചു.
ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയിലെ സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിങ്ങ് ബാദലാണ് കോലി ബി.ജെ.പിയില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിച്ചത്. ബി.ജെ.പിയില്‍ ചേരാനുള്ള കോലിയുടെ തീരുമാനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്ര മോഡി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഏപ്രില്‍ 30-ന് വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബില്‍ ബി.ജെ.പി-എസ്.ജെ.ഡി സഖ്യത്തിന് നല്ലൊരു പ്രചാരണ വിഷയം നല്‍കുന്നതാണ് ഈ നീക്കം. 13 സീറ്റുകളുള്ള സംസ്ഥാനത്ത് കടുത്ത മത്സരമാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്. ഏഴു വര്‍ഷമായി അധികാരത്തില്‍ തുടരുന്ന പ്രകാശ് സിങ്ങ് ബാദല്‍ സര്‍ക്കാറിനെതിരെയുള്ള വികാരം സംസ്ഥാനത്ത് ശക്തമാണെന്ന സൂചനകളാണ് സര്‍വേകള്‍ നല്‍കിയത്.