Skip to main content
ന്യൂഡല്‍ഹി

സി.ബി.ഐയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് വ്യക്തമാക്കി. സി.ബി.ഐക്ക് നിയമസാധുതയില്ലെന്ന ഗുവാഹത്തി ഹൈക്കോടതി വിധിയെ കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

 

പല പ്രധാനപ്പെട്ട കേസുകളിലെയും രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് പതിവായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിയെ ഇല്ലായ്മ ചെയ്യുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മന്‍മോഹന്‍ സിങ്ങ് പരാമര്‍ശിച്ചു.

 

സി.ബി.ഐയ്ക്ക് നിയമസാധുതയില്ലെന്ന ഗുവാഹട്ടി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ വിധി കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.

Tags