കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പ്രതിചേര്‍ക്കണമെന്നു കാണിച്ചു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ മുന്‍കല്‍ക്കരി വകുപ്പ് സെക്രട്ടറി പി. സി പരേഖിനെ പ്രതി ചേര്‍ത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയേയും കേസില്‍ ഉള്‍പ്പെടുത്തണമെന്നു കാണിച്ച് അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
കേസില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും സി.ബി.ഐ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ സെക്രട്ടറി പദവിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവും കോടതി തള്ളി. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിക്കാനും തീരുമാനിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ പരെഖിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ തനിക്കെതിരെ കേസ് എടുത്താല്‍ പ്രധാനമന്ത്രിക്കെതിരെയും കേസ് എടുക്കണമെന്നായിരുന്നു പരേഖിന്റെ ആവശ്യം. ഇദ്ദേഹത്തിനെതിരെ സി.ബി.ഐ എഫ്.ഐ ആര്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി പരേഖ് രംഗത്തെത്തിയത്.