കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ മുഖ്യപ്രതിയാക്കണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി. അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ കല്‍ക്കരിവകുപ്പ് സെക്രട്ടറി പി.സി പരേഖിനെ കേസില്‍ പ്രതി ചേര്‍ത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയേയും പ്രതിചേര്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ പി.സി പരേഖ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ആദിത്യ ബിര്‍ളാ ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗലം ബിര്‍ളയ്ക്കും പരേഖിനെതിരെ സി.ബി.ഐ കേസെടുത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് പരേഖ് രംഗത്തെത്തിയത്.
കല്‍ക്കരിപ്പാടം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത് പ്രധാനമന്ത്രിയാണെന്നും അതിനാല്‍ കേസിലെ മൂന്നാം ഗൂഢാലോചനക്കാരന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിക്കെതിരെ കേസ്സെടുക്കണമെന്നും പരേഖ് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ കേസില്‍ ആരോപണ വിധേയനായ പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് പ്രകാശ് ജാവേദ്കര്‍ രംഗത്തെത്തി.കേസിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.